മേലൂർ: ക്രിമറ്റോറിയം കാട് കയറിയതിനെ തുടർന്ന് കട്ട വിരിക്കാൻ വൃത്തിയാക്കൽ ആരംഭിച്ചു.കുന്നപ്പിള്ളി ക്രിമറ്റോറിയത്തിന്റെ കോന്പൗണ്ടിലാണ് വലിയ തോതിൽ കാട് കയറി കിടന്നിരുന്നത്.
മൃതദേഹങ്ങൾ ദഹിപ്പിക്കാൻ വിവിധയിടങ്ങളിൽ നിന്നായി നിരവധി ആളുകളാണ് ഇവിടെയെത്താറുള്ളത്. ചുറ്റുമതിൽ ഉണ്ടെങ്കിലും ഇഴജന്തുക്കളുടെ സാന്നിധ്യം ആശങ്കക്ക് വഴി വയ്ക്കുന്നുണ്ട്. മൃതദേഹങ്ങളോട് ആദരവ് കാണിക്കണമെന്നും ക്രിമറ്റോറിയത്തിന്റെ ചുറ്റും പൂച്ചെടികളും ണൽ മരങ്ങളും ഇരിപ്പിടവും കൂടാതെ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയണമെന്നും സംസ്കാര ചടങ്ങുകൾക്ക് വരുന്നവർ പറഞ്ഞു.
കട്ട വിരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതൽ പരിസരം വൃത്തിയാക്കൽ ആരംഭിച്ചു. ഈ മാസം മുതൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.