വെള്ളാങ്കല്ലൂർ: വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ സലീം കാട്ടകത്തിന്റെ മഞ്ഞൾകൃഷിയെ കുറിച്ചു പഠിക്കാനും മനസിലാക്കുവാനും കൃഷിരീതികൾ ചിത്രീകരിക്കാനും കൊറിയൻ സംഘമെത്തി.
കൊറിയൻ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റത്തിനുവേണ്ടി വിവിധ രാജ്യങ്ങളിലെ സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനം മുതൽ ഉപയോഗം വരെയുള്ളവ ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ് ലാലാ ക്രിയേറ്റീവ്സിന്റെ സിഇഒ നതാൻ ചോ, നിർമാതാവ് ഹ്വാങ് സെബിൻ, ഇവരുടെ സഹായി ജുൻസൂ ലീ എന്നിവർ വള്ളിവട്ടത്തെ സലീമിന്റെ വീടിനോടു ചേർന്ന കൃഷിയിടത്തിലെത്തിയത്.
ഏലം, മഞ്ഞൾ, കുരുമുളക്, മുളക് കൃഷികളെക്കുറിച്ചാണ് ഇന്ത്യയിലെ ചിത്രീകരണം.
കൃഷി ചെയ്യുന്നതു മുതൽ വിളവെടുപ്പ്, വൃത്തിയാക്കൽ, കഴുകൽ, സംസ്കരണം, ഉണക്കൽ. പൊടിക്കൽ, മഞ്ഞൾപ്പൊടിയുടെ ഉപയോഗം ഉൾപ്പെടെ സംഘം ചിത്രീകരിച്ചു.
13 വർഷമായി ജൈവരീതിയിൽ മഞ്ഞൾകൃഷി ചെയ്യുന്ന സലീം അഞ്ചേക്കറിലധികം സ്ഥലത്ത് ഈ വർഷം മഞ്ഞൾ കൃഷിയിറക്കിയിട്ടുണ്ട്.