കൊച്ചി: കാഴ്ച പരിമിതിയെ നിശ്ചയദാര്‍ഢ്യം കൊണ്ട് കീഴടക്കിയ ഷാജി ടി. ഹരിമുരളി ഓടക്കുഴലില്‍ വിസ്മയം തീര്‍ത്തപ്പോള്‍ വേദനകള്‍ മറന്ന് ഒപ്പംകൂടി കീമോ വാര്‍ഡിലെ രോഗികളും. ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ആലുവാ രാജഗിരി ആശുപത്രിയില്‍ സംഘടിപ്പിച്ച "റിഥം ഓഫ് ഹോപ്പ്' എന്ന പരിപാടിക്കിടെയായിരുന്നു ഷാജി രോഗികളുടേയും, അവര്‍ക്കൊപ്പം കൂട്ടിനിരിക്കുന്നവരുടെയും മനം കവര്‍ന്നത്.
രണ്ടു മണിക്കൂറിലധികം നീണ്ടുനിന്ന പരിപാടിയില്‍ പാട്ടുമായി ഡോക്ടര്‍മാരും, ആശുപത്രി ജീവനക്കാരും എത്തിയതോടെ കീമോ തെറാപ്പിക്കായി വന്ന രോഗികളും വേദനകളെ മറന്ന് ഏറ്റുപാടി. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേല്‍, മെഡിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സഞ്ചു സിറിയക്, ഡോ. അശ്വിന് ജോയ് എന്നിവരും പാട്ടുമായി രോഗികളെ സന്തോഷിപ്പിക്കാനെത്തി. രോഗികളുടെ ആവശ്യപ്രകാരവും ഷാജി ഓടക്കുഴലിലൂടെ പാട്ടുകള്‍ വായിച്ചു. കാന്‍സര്‍ ബാധിച്ചതോടെ ജീവിതം അവസാനിച്ചെന്ന് കരുതി തളര്‍ന്ന് പോകുന്നവര്‍ക്ക് പ്രചോദനമാണ് ഷാജിയെന്ന് ചടങ്ങില്‍ സംസാരിച്ച ഫാ. അലക്സ് വരാപ്പുഴക്കാരന്‍ പറഞ്ഞു. കാന്‍സര്‍ ചികിത്സയിലെ പരിമിതികളെ മറികടക്കാം എന്ന സന്ദേശമുണര്ത്തിയായിരുന്നു ഈ വര്‍ഷത്തെ കാന്‍സര്‍ ദിനാചരണം.