അങ്കമാലി: സ്ത്രീകളുടെ ശാക്തീകരണത്തിനായും ഉത്തമ കുടുംബത്തെ വാർത്തെടുക്കുവാനും നസ്രത്ത് സിസ്റ്റേഴ്സ് നടത്തുന്ന സേവനം ലോകത്തിനും പ്രത്യകിച്ച് കേരള സഭയ്ക്കും മാതൃകയാണെന്ന് ബിഷപ് മാർ മാത്യു വാണിയകിഴക്കേൽ. നസ്രത്ത് സന്യാസിനീ സമൂഹത്തിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം മാതൃഭവനമായ എടക്കുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദർ സുപ്പീരിയർ സിസ്റ്റർ ടെറസിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജസ്റ്റിസ് ഏബ്രഹാം മാത്യു മുഖ്യസന്ദേശം നൽകി.
റോജി എം. ജോൺ എംഎൽഎ, ബ്രദർ വർഗീസ് മഞ്ഞളി, സിസ്റ്റർ ലിസ് ഗ്രേയ്സ്, സിസ്റ്റർ അൽഫോൻസ്, സിസ്റ്റർ പുഷ്പ, ലതിക ശശികുമാർ, മേരി ദേവസിക്കുട്ടി, ജിജോ പോൾ, ആന്റണി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി 75 സിസ്റ്റേഴ്സ് പ്രാർഥനാ ഗാനം ആലപിക്കുകയും 75 തിരികൾ കത്തിക്കുകയും ചെയ്തു.