കോതമംഗലം: സെന്റ് ജോസഫ്സ് ധർമഗിരി ആശുപത്രി ട്രസ്റ്റിന്റെ കീഴിൽ സെന്റ് ജോസഫ്സ് കോളജ് ഓഫ് പാരാമെഡിക്കൽ സയൻസസ് എന്ന പേരിൽ നാലു വർഷത്തെ ബിരുദം ബിഎസ്സി എംഎൽടി കോഴ്സ് ആരംഭിച്ചു. നാട്ടിലും വിദേശത്തും നിരവധി തൊഴിലവസരങ്ങൾ ലഭിക്കുന്ന കോഴ്സിന് ആരോഗ്യ സർവകലാശാലയുടെ അഗീകാരം ലഭിച്ചിട്ടുണ്ട്. ആശുപത്രിയോടു ചേർന്നുള്ള കെട്ടിടത്തിൽ ആരംഭിച്ച കോളജിന്റെ ഉദ്ഘാടനം ആന്റണി ജോണ് എംഎൽഎ നിർവഹിച്ചു.
പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിസ്മരിയ അധ്യക്ഷത വഹിച്ചു. കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറന്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അഭയ, സിസ്റ്റർ ജോബി, നഗരസഭാംഗം ജോസ് വർഗീസ്, പ്രിൻസിപ്പൽ കെ.എസ്. റോമി എന്നിവർ പ്രസംഗിച്ചു.