കോതമംഗലം: കാൻസർ രോഗികളെ അകറ്റിനിർത്താതെ നമ്മോട് ചേർത്തുനിർത്തണമെന്നും അതിൽ വൈമുഖ്യം കാണിക്കരുതെന്നും ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആശാകിരണം കാൻസർ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ബിഷപ്സ് ഹൗസിൽ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാൻസർ രോഗികളെ മാനസികമായും സാമ്പത്തികമായും സഹായിക്കാൻ സമൂഹം മുന്നോട്ട് വരണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു. മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ബരയുപ്പൂർ രൂപത ബിഷപ് മാർ ശ്യാമാൾ ബോസിനു ലാവണ്ടർ റിബൺ നൽകി ലോക കാൻസർ ദിനാചരണം ഉദ്ഘാടനം ചെയ്തു.
രൂപതാതലത്തിൽ ആശാകിരണം പദ്ധതി വഴി ധാരാളം നല്ല പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും നാലു കോടിയിലധികം രൂപ ഇതിനോടകം കാൻസർ രോഗികൾക്കു സഹായമായി നൽകാൻ കഴിഞ്ഞെന്നും ബിഷപ് പറഞ്ഞു. കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജോർജ് പൊട്ടക്കൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ റവ. ഡോ. ഫ്രാൻസിസ് കീരംപാറ, രൂപത ചാൻസിലർ റവ. ഡോ. ജോസ് കുളത്തൂർ, പ്രോക്യുറേറ്റർ ഫാ. ജോസ് പുൽപറമ്പിൽ, ഫാ. മാത്യു മുണ്ടയ്ക്കൽ, ഫാ. ജോസ് മൂർക്കാട്ടിൽ, ഫാ. ജോൺസൻ വാമറ്റത്തിൽ, ഫാ. ജെയിംസ് മുണ്ടോളിക്കൽ, ഫാ.പോൾ അക്കപ്പടിക്കൽ, ജോൺസൺ കറുകപ്പള്ളിൽ എന്നിവർ സംബന്ധിച്ചു.
അഞ്ചാം തീയതി ഞായറാഴ്ച രൂപതയിലെ മുഴുവൻ ഇടവകകളിലും സൻഡേ സ്കൂളിന്റെയും ഭക്ത സംഘടനകളുടെയും സഹകരണത്തോടെ വിപുല കാൻസർ ദിനാചരണ പരിപാടികൾ നടത്തും.