കൊച്ചി: ജനങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന സംസ്ഥാന ബജറ്റിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ കേരള കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഇന്ധന വിലയിലുള്ള സെസ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരും. ഭൂമിയുടെ ന്യായവില അന്യായമായി വര്‍ധിപ്പിച്ചത് ന്യായീകരിക്കാന്‍ കഴിയില്ല. വൈദ്യുതി നിരക്കും കെട്ടിടനികുതിയും വര്‍ധിപ്പിച്ചത് സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകര്‍ക്കുമെന്നും നേതാക്കള്‍ പറഞ്ഞു. തുടര്‍പരിപാടികള്‍ക്ക് രൂപം നല്കാന് ഏഴിന് വൈകിട്ട് മൂന്നിന് പെരുമ്പാവൂരില്‍ ജില്ലാ നേതൃയോഗം ചേരുമെന്നും നേതാക്കള്‍ അറിയിച്ചു.
ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. ജിസണ് ജോര്‍ജ്, ടോമി പാലമല, ജോമി തെക്കേക്കര, ചന്ദ്രശേഖരന് തുടങ്ങിയവര്‍ പങ്കെടുത്തു.