നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ വീണ്ടും സിപിഎം-സിപിഐ പോര്. സിപിഎം മെമ്പറുടെ വാര്‍ഡില്‍ നടന്ന പരിപാടിയിലെ അധ്യക്ഷസ്ഥാനത്തുനിന്നു വാര്‍ഡ് മെംബറെ ഒഴിവാക്കിയതാണു പുതിയ തര്‍ക്കത്തിനു കാരണം.
കോമ്പയാറില്‍ നടന്ന തയ്യല്‍ മെഷീന് വിതരണോദ്ഘാടന ചടങ്ങിലാണു സിപിഎമ്മിന്റെ വാര്‍ഡ് മെംബറെ തഴഞ്ഞത്. കോമ്പയാറില്‍ സാമുഹിക സംരഭകത്വ വികസന പരിപാടിയുടെ ഭാഗമായി ഒരു എന്‍ജിഒ വഴിയാണു നൂറിലധികം തയ്യല്‍ മെഷിനുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.
വാര്‍ഡ് മെംബറും നെടുങ്കണ്ടം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ശോഭന വിജയന് മുന്‍കൈയെടുത്താണു വാര്‍ഡില്‍ പദ്ധതി നടപ്പിലാക്കിയത്. ഇതിനായി എന്‍ജിഒയ്ക്ക് ആവശ്യമായ പ്രവര്‍ത്തന സംവിധാനവും വാര്‍ഡില്‍ ഒരുക്കി.
എന്നാല്‍, വാര്‍ഡ് മെംബറെ അധ്യക്ഷയാക്കാതെ സിപിഐ മെംബറെ അധ്യക്ഷനാക്കി ഉദ്ഘാടനം നടത്തിയതാണു സിപിഐ-സിപിഎം തര്‍ക്കം പൊട്ടിത്തെറിച്ചത്. നോട്ടീസില്‍ വാര്‍ഡ് മെംബറുടെ സ്ഥാനം ആശംസ പറയുന്നിടത്തു നാലാമതായാണ് രേഖപ്പെടുത്തിയത്.
പരിപാടിയില്‍ മറ്റൊരു വാര്‍ഡിലെ സിപിഐ മെംബറായ സുരേഷ് പള്ളിയാടിയെ അധ്യക്ഷനാക്കുകയും പരിപാടി സിപിഐ നേതാവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അജീഷ് മുതുകുന്നേല്‍ ഉദ്ഘാടനം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് സിപിഎം മെംബര്‍മാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. മുമ്പും സമാനമായ സാഹചര്യങ്ങള്‍ പഞ്ചായത്തില്‍ ഉണ്ടായിട്ടുണ്ട്.