രാജകുമാരി: കാട്ടാനക്കൂട്ടം ഓടിച്ച മധ്യവയസ്കനു വീണു പരിക്കേറ്റു. ചിന്നക്കനാൽ ബിഎൽ റാം സ്വദേശി ശേഖരപാണ്ഡ്യൻ (53) നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞു 2.30ഓടെ സ്വന്തം കൃഷിയിടത്തിലാണു ശേഖരപാണ്ഡ്യൻ നാലു പിടിയാനകളുടെ മുന്‍പിൽപ്പെട്ടത്.
ഓടി രക്ഷപ്പെടുന്നതിനിടെ ശേഖരപാണ്ഡ്യൻ നിലത്തു വീണു. നെഞ്ചിനും കാലുകൾക്കും പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനാപകടത്തിൽ പരിക്കേറ്റു
ചികിത്സയിലായിരുന്നയാൾ മരിച്ചു
കട്ടപ്പന: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വർക്ഷോപ്പ് ഉടമ മരിച്ചു. നത്തുകല്ല് മൈലാടുംപാറ എം.കെ. മോഹനൻ(64) ആണു മരിച്ചത്. ഇടുക്കിക്കവല ബൈപാസ് റോഡിൽ അഭിലാഷ് എൻജിനിയറിംഗ് സ്ഥാപന ഉടമയാണ്.
ജനുവരി 28നു ഉച്ചയ്ക്ക് കാറിൽ വീട്ടിലേക്കു പോകുന്പോഴായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു കാറിലും ഒരു ബൈക്കിലും റോഡിലൂടെ എത്തിയ ഒരു സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മോഹനനെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്നു 4.30നു വീട്ടുവളപ്പിൽ. ഭാര്യ: ലീല ചെറുതോണി പൂവത്തിങ്കൽ കുടുംബാംഗം. മക്കൾ: അഭിലാഷ്, അരുൺ, അമൽ. മരുമക്കൾ: അശ്വതി, ജ്യോതി.