തൃശൂർ: ഡീസലിന് സെസ് ഏർപ്പെടുത്താനുള്ള ബജറ്റ് നിർദേശം പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും ഓപ്പറേറ്റേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടു. ഡീസലിന്റെ വില വർധന സ്വകാര്യ സ്റ്റേജ് കാരേജ് ബസ് സർവീസിനു താങ്ങാൻ കഴിയില്ല. ഡീസൽ വില വർധന ബസ് സർവീസിനെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാക്കും. അടിയന്തരമായി വിദ്യാർഥികളുടെ അടക്കമുള്ള യാത്രക്കാരുടെ ബസ് ചാർജ് വർധിപ്പിക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ, ജനറൽ സെക്രട്ടറി കെ.കെ. സേതുമാധവൻ, ഫെഡറേഷൻ പ്രസിഡന്റ് കെ.കെ. തോമസ്, ട്രഷറർ ഹംസ എന്നിവർ ആവശ്യപ്പെട്ടു.
പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു
പാലപ്പിള്ളി: വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. പാലപ്പിള്ളി പുതുക്കാട് എസ്റ്റേറ്റിലാണു പശുവിനെ ചത്തനിലയിൽ കണ്ടത്. രാവിലെ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് പശുവിനെ ചത്ത നിലയിൽ കണ്ടത്. തോട്ടത്തിൽ മേഞ്ഞുനടക്കുന്ന പശുവിനെയാണ് പുലി പിടികൂടിയത്. വനപാലകരെത്തി പശുവിന്റെ ജഡം കുഴിച്ചിട്ടു. ഒന്നരയാഴ്ച്ചക്കിടെ മൂന്നാം തവണയാണ് മേഖലയിൽ പുലിയിറങ്ങുന്നത്.
രണ്ടു ദിവസം മുൻപ് എലിക്കോട് ആദിവാസി കോളനിക്കു സമീപം പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. അതിനു മുൻപ് തോട്ടത്തിലിറങ്ങിയ മാനിനെ പുലി പിടിച്ചിരുന്നു.തുടർച്ചയായി പ്രദേശത്ത് പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.