പുത്തൂർ: ബജറ്റിൽ പുത്തൂർ സുവോളജിക്കൽ പാർക്കിന് ആറു കോടി രൂപ കൂടി വകയിരുത്തി. ഇതോടെ സുവോളജിക്കൽ പാർക്കിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കി ഈ വർഷം തന്നെ തുറന്നു കൊടുക്കാനാകും. സർക്കാർ നേരത്തെ അനുവദിച്ച 269.75 കോടിക്ക് പുറമേയാണ് ആറ് കോടി ബജറ്റിൽ വകയിരുത്തിയത്. ഇതിൽ 160 കോടി രൂപ ഇതുവരെ ചെലവാക്കായിരുന്നു.
2019 ൽ ആണ് കിഫ്ബി ഫണ്ട് അനുവദിച്ചത്. ഒന്ന്, രണ്ട് ഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. മൂന്നാം ഘട്ട നിർമാണ പ്രവർത്തനം തുടങ്ങി. 75 കൂടുകളുടെ നിർമാണം പൂത്തിയായി. പാർക്കിനുള്ളിലെ റോഡിന്റെ ടാറിടൽ തുടങ്ങി. 500 കെവി സബ് സ്റ്റേഷന്റെ നിർമാണ പ്രവർത്തനം പൂർത്തിയായി.
ഏപ്രിൽ മുതൽ മൃഗങ്ങളെ കൊണ്ടുവരാനാണ് നീക്കം. ഇതിന്റെ തുടക്കമായി തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ മാറ്റും. സുവോളജിക്കൽ പാർക്കിൽ നിയമിച്ച ജീവനക്കാർക്കുള്ള ആദ്യഘട്ട പരിശിലനം പൂർത്തിയായി. 15 അനിമൽ കീപ്പർമാർക്കും കുറേറ്റർമാർക്കുമുള്ള പരിശീലനമാണ് പൂർത്തിയായിരിക്കുന്നത്.