ഇരിങ്ങാലക്കുട: സമൂഹത്തിൽ മതസ്പർധ വളർത്തുന്ന തരത്തിൽ ബൈബിൾ കത്തിക്കുകയും അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള കോണ്ഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു.
മതസൗഹാർദ്ദവും സമാധാനജീവിതവും നശിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തികളെ ഒറ്റപ്പെടുത്തുകയും, അവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും വേണം. മതസൗഹാർദ്ദത്തിന് പേരുകേട്ട കേരളത്തെ നശിപ്പിക്കാൻ ശ്രമിക്കരുതെന്നും ഇത്തരം പ്രവൃത്തി ചെയ്യുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഉണ്ണിയാടൻ പറഞ്ഞു.
വധശ്രമക്കേസിലെ പ്രതികൾ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: വധശ്രമക്കേസിലെ പ്രതികൾ അറസ്റ്റിൽ. എറിയാട് പേബസാർ സ്വദേശികളായ പോനാക്കുഴി സിയാദ് (32), ഈരേഴത്ത് അൻസിൽ (34) എന്നിവരാണ് പിടിയിലായത്.
പേ ബസറിലുള്ള ബെസ്റ്റ് ബേക്കറിക്കു മുന്നിൽ വച്ച് പേ ബസാർ സ്വദേശികളായ സിയാദിനേയും കൂട്ടുകാരൻ വിജീഷിനേയും ദേഹോപദ്രവം ഏല്പിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
ഇൻസ്പെക്ടർ ബൈജുവിന്റെ നേതൃത്വത്തിൽ എസ്ഐ എസ്. ബിജു, സിപിഒ വിപിൻ, സിപിഒ ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.