കൊരട്ടി: തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനു കൊടിയേറി. വികാരി ഫാ. സെബാസ്റ്റ്യൻ മാടശേരി കൊടിയേറ്റ് കർമം നിർവഹിച്ചു. തുടർന്ന് ആഘോഷമായ പാട്ടുകുർബാന, നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടായിരുന്നു. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ദിനമായ ഇന്ന് രാവിലെ ആറിന് വിശുദ്ധ കുർബാന, നിത്യസഹായ മാതാവിന്റെ നൊവേന, തിരുസ്വരൂപത്തിൽ അന്പും മുടിയും ചാർത്തൽ. ഏഴിന് നടക്കുന്ന വിശുദ്ധ കുർബാനയെ തുടർന്ന് പള്ളിയിൽനിന്ന് വീടുകളിലേക്ക് അന്പ് എഴുന്നള്ളിക്കൽ. വൈകീട്ട് അഞ്ചിന് ഫാ. ബിനോജ് മുളവരിക്കലിന്റെ കാർമികത്വത്തിൽ തിരുനാൾ പാട്ടുകുർബാന. ഫാ. ജോയി ചെഞ്ചേരിൽ വചനസന്ദേശം നൽകും. തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണം. വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ദിനമായ നാളെ രാവിലെ ആറിനും 9.30 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. വൈകീട്ട് 5.30ന് ഫാ. ജിതിൻ വടക്കേലിന്റെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന. ഫാ. ജോയി അയിനിക്കാടനായിരിക്കും വചന സന്ദേശം നൽകുക. തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണം. തിങ്കൾ വൈകീട്ട് ആറിന് മരിച്ചവരുടെ ഓർമ്മക്കായി പാട്ടുകുർബാന, സെമിത്തേരി സന്ദർശനം. തുടർന്ന് വള്ളുവനാട് ബ്രഹ്മ തീയ്യറ്റേഴ്സിന്റെ നാടകം "രണ്ട് നക്ഷത്രങ്ങൾ’ ഉണ്ടായിരിക്കും.