+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​സ്റ്റ് കൊ​ര​ട്ടി പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി

കൊ​ര​ട്ടി: വെ​സ്റ്റ് കൊ​ര​ട്ടി ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ഫാ​ത്തി​മ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് കൊ​ടി​യേ​റി. കൊ​ടി​യേ​റ്റി​നും തു​ട​ർ​ന്ന്
വെ​സ്റ്റ് കൊ​ര​ട്ടി പ​ള്ളി​യി​ൽ  തി​രു​നാ​ളി​ന് കൊ​ടി​യേ​റി
കൊ​ര​ട്ടി: വെ​സ്റ്റ് കൊ​ര​ട്ടി ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ഫാ​ത്തി​മ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് കൊ​ടി​യേ​റി. കൊ​ടി​യേ​റ്റി​നും തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും കൊ​ര​ട്ടി ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​സ് ഇ​ട​ശേ​രി കാ​ർ​മി​ക​നാ​യി. വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ 6.30 ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ഫാ.​ആ​ൻ​സി​ൽ മല്പ്പാ​ൻ നേ​തൃ​ത്വം ന​ൽ​കും. ഉ​ച്ച​തി​രി​ഞ്ഞ് ര​ണ്ടി​ന് വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ്. രാ​ത്രി 8.30ന് ​അ​ന്പു​ക​ൾ പ​ള്ളി​യി​ലെ​ത്തും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞും ആ​കാ​ശ​വി​സ്മ​യ​വും ഉ​ണ്ടാ​യി​രി​ക്കും. ഫാ​ത്തി​മ മാ​താ​വി​ന്‍റെ തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി. 10 ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​ക്ക് ഫാ.​ജോ​യ്സ​ണ്‍ പു​തു​ശേ​രി നേ​തൃ​ത്വം ന​ൽ​കും. ഫാ.​രാ​ജ​ൻ പു​ന്ന​യ്ക്ക​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, വൈ​കീ​ട്ട് ഏ​ഴി​ന് ഗാ​ന​മേ​ള​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.