അതിരപ്പിള്ളി: തുമ്പൂർമുഴി ഇറിഗേഷൻ കനാലിലേക്ക് കാർ മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്കു ശേഷം വിട്ടയച്ചു. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് അപകടം ഉണ്ടായത്.
അതിരപ്പിള്ളിയിലേക്ക് വിനോദ യാത്രക്ക് വന്നവരാണ് അപകടത്തിൽപ്പെട്ടത്. അതിരപ്പിള്ളിയിലെ റിസോർട്ടിൽ താമസിച്ച ഇവർ ചാലക്കുടിയിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. കാർ മറിഞ്ഞപ്പോൾ ഡോർ തുറന്നതിനാൽ അപകടത്തിൽപ്പെട്ടവർക്ക് കാറിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞതിനാൽ വലിയ ദുരന്തം ഒഴിവായി. ഈ ഭാഗത്ത് അപകടം പതിവായി മാറിയിരിക്കുകയാണ്.