ചാലക്കുടി: സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് തിരുസ്വരൂപം എഴുന്നള്ളിച്ചുവച്ചു.
ലദീഞ്ഞ്, നോവേന വിശുദ്ധ കൂർബാനയ്ക്കും കൊരട്ടി സെന്റ് മേരീസ് ലാറ്റിൻ പള്ളി വികാരി ഫാ.ജോസഫ് ബിജു തട്ടാര ശേരി കാർമികത്വം വഹിച്ചു. തുടർന്ന് പന്തലിലേക്ക് തിരുസ്വരൂപം എഴുന്നള്ളിച്ചു വച്ചു. വികാരി ഫാ.ജോളി വടക്കൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിജോ മണിമലക്കുന്നേൽ, ഫാ. ഓസ്റ്റിൻ പാറയ്ക്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു. ഇന്നു രാവിലെ 7.15ന് വിശൂദ്ധ കൂർബാനയ്ക്കു ശേഷം യണിറ്റുകളിലേക്ക് അന്പെഴുന്നള്ളിപ്പ്. രാത്രി പത്തിന് അന്പെഴുന്നെള്ളിപ്പുകൾ പള്ളിയിൽ സമാപിക്കും.
ഞായറാഴ്ച രാവിലെ 10 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ഷാജി തുന്പേചിറയിൽ കാർമികത്വം വഹിക്കും. ഫാ. ജോയി നെല്ലിശേരി സന്ദേശം നല്‍കും. വൈകിട്ട് നാലിന് തിരുനാൾ പ്രദക്ഷിണം, വർണമഴ. തിങ്കളാഴ്ചയാണ് ടൗണ്‍ അന്പ്.