ഗുരുവായൂർ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണ യുവാവ് ബസ് കയറി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. ചാവക്കാട് ഒരുമനയൂർ തോട്ടുങ്ങൽ കാസിമിന്റെ മകൻ മുഹമ്മദ് ഖൈസ്(24) ആണ് മരിച്ചത്. വട്ടംപ്പാടം കോഴപ്പാട്ട് ഭാഗ്യലക്ഷ്മിക്കാണ് പരിക്കേറ്റത്.
തെക്കേ ഔട്ടർ റിംഗ് റോഡിൽ ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു അപകടം. മുതവട്ടൂരിലെ സ്വകാര്യ ഡിജിറ്റൽ മാർക്കറ്റിംഗിലെ ട്രെയിനറാണ് ഖൈസ്. സ്ഥാപനത്തിൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടയിൽ എതിരെ വന്ന ഭാഗ്യലക്ഷ്മിയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ ഖൈസിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ ആക്ട്സ് പ്രവർത്തകർ ഇയാളെ മുതുവട്ടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.