തൃശൂർ: സയൻസ് ആൻഡ് എൻജിനീയറിംഗ് ബോർഡ് (എസ് ഇ ആർ ബി) ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ഗവ. ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഏഴ്, എട്ട് തീയതികളിലായി തൃശൂർ വിമല കോളജിൽ ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിൽ മോളിക്കുലാർ ഫാർമകോഗനസിയിലെ നൂതന കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഭാരതിയാർ യൂണിവേഴ്സിറ്റി, ബോട്ടണി വകുപ്പ് മേധാവി പ്രഫ. പരിമേലഴകൻ ഉദ്ഘാടനം ചെയ്യും. ബയോ പ്രോസ്പെക്ടിംഗ്, കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട കേരളത്തിലെ ഒൗഷധ സസ്യങ്ങൾ, കാൻസർ സറ്റം സെൽസ്, ഹെർബൽ ഡ്രഗ്സ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ പ്രബന്ധമവതരിപ്പിച്ചു സംസാരിക്കും.