അത്താണി: അത്താണി കെൽട്രോണിനു സമീപം കഞ്ചാവ് ലഹരിയിൽ യുവാവിന്റെ പരാക്രമം. രണ്ടു വാഹനങ്ങളുടെ ചില്ലുകൾ തല്ലിത്തകർത്ത് വടിവാൾവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പിടികൂടാൻ എത്തിയ പോലീസിനു നേരെയും യുവാവ് ആക്രമിക്കാൻ ശ്രമിച്ചു.
മുളകുപൊടി വിതറി വടിവാൾ വീശിയാണ് പോലീസിനെ യുവാവ് അകറ്റിയത.് തുടർന്ന് ബലപ്രയോഗത്തിലൂടെ യുവാവിനെ കീഴ്പ്പെടുത്താൻ ശ്രമിച്ച എസ്ഐയെ ആക്രമിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് 7.30നാണ് സംഭവം. ഇതുവഴി പോയ രണ്ടു ലോറിയുടെ ചില്ലുകളാണ് യുവാവ് തല്ലിത്തകർത്തത്. ഇതിനെ ചോദ്യം ചെയ്തവരെ യുവാവ് വടിവാൾ വീശി ഭീഷണിപ്പെടുത്തുകയായിരുന്നു. യുവാവിനെതിരെ വിയ്യൂർ, മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. എസ്ഐയ്ക്ക് നിസാര പരിക്കേറ്റു.