എൽത്തുരുത്ത്: ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി സയൻസ് എൻജിനീയറിംഗ് ആൻഡ് റിസർച്ച് ബോർഡ് സഹകരണത്തോടെ സെന്റ് അലോഷ്യസ് കോളജിൽ മൂന്നു ദിവസത്തെ അന്തർദേശീയ സമ്മേളനത്തിന് തുടക്കമായി.
ഗണിതശാസ്ത്രത്തിലെ ഗ്രാഫ് തിയറിയിൽ ഗവേഷണത്തിന് പ്രചോദനം നൽകാനും ഈ മേഖലയിലെ അധ്യാപകരുടെയും വിദ്യാർഥികളുടേയും ഗവേഷണം ത്വരിതപ്പെടുത്തുന്നതിനും പ്രശസ്തരായ തിയറിസ്റ്റുകളുമായുള്ള ചർച്ചയ്ക്ക് അവസരമൊരുക്കുന്നതിനും നടത്തുന്ന സമ്മേളനം ഡോ. എസ്. അറുമുഖം ഉദ്ഘാടനം ചെയ്തു.
ദേശീയ, അന്തർദേശീയ തലത്തിലുള്ള ഇരുപതോളം ഗ്രാഫ് തിയറി വിദഗ്ധർ ക്ലാസുകൾ നയിക്കുന്ന സമ്മേളനത്തിൽ ഗണിതശാസ്ത്ര വകുപ്പ് മേധാവി ലഫ്. ജയ്സണ്‍ ജേക്കബ്, പ്രിൻസിപ്പൽ ഡോ. പി. ചാക്കോ ജോസ്, കോളജ് മാനേജർ ഫാ. തോമസ് ചക്രമാക്കിൽ സിഎംഐ, അക്കാദമിക് കമ്മിറ്റി ചെയർമാൻ പ്രഫ. അന്പാട്ട് വിജയകുമാർ, അന്തർദേശീയ പ്രതിനിധി പ്രഫ. ഇസ്മയിൽ നാസി കാംഗുൽ, ഐക്യൂഎസി കോ-ഓർഡിനേറ്റർ ഡോ. ലിബിസണ്‍ കെ.ബി. കണ്‍വീനർ ഡോ. ജാസ്മിൻ മാത്യു എന്നിവർ പ്രസംഗിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ഗ്രാഫ് തിയറിയിലുള്ള പ്രോജക്ടുകൾക്ക് ഉപകരിക്കും വിധം പ്രത്യേക സെഷനുകൾ ’ മാസ്റ്റേഴ്സ് കൊളോക്കിയം’ എന്ന പേരിൽ അവസാന ദിവസമായ നാലിന് സമ്മേളനത്തിന് സമാന്തരമായി നടത്തും.
കൊളോക്വിയത്തിൽ പങ്കെടുക്കുന്നതിനായി മൂന്നു വരെ വരെ http://icragaa2023.in എന്ന വെബ്സൈറ്റ് മുഖേനയും നാലാം തിയതി രാവിലെ 10.15 വരെ നേരിട്ടും രജിസ്ട്രേഷൻ നടത്താനാവും.