ചാവക്കാട്: കേരളവും അറബിഭാഷയും തമ്മിൽ നൂറ്റാണ്ടുകളുടെ ബന്ധമുണ്ടെന്നും നമ്മുടെ നാടിന്റെ വിദേശനാണ്യത്തിൽ ഗണ്യമായ സ്വാധീനമാണ് അറബ് രാഷ്ട്രങ്ങളും അറബി ഭാഷയും ചെലുത്തുന്നതെന്നും പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ മൂന്നു ദിവസമായി നടത്തുന്ന സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറബിക് സർവകലാശാല സ്ഥാപിക്കണമെന്നും ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുൽഹക്കി അധ്യക്ഷനായിരുന്നു. പി.എം.സാദിഖലി മുഖ്യപ്രഭാഷണം നടത്തി. സുവനീർ പ്രകാശനം പി.എം.എ സലാം സി.എച്ച്. റഷീദിന് നല്കി നിർവഹിച്ചു. സി.എ. മുഹമ്മദ് റഷീദ്, എ.എം. സനാഫൽ, ഫൈസൽ കാനാന്പുള്ളി, നൗഷാദ് തെരുവത്ത്, മാഹിൻ ബാഖവി, ഇബ്രാഹിം മുതൂർ, മുഹ്സിൻ പാടൂർ, എം.എ. ലത്തീഫ്, എം.എ.സാദിഖ് എന്നിവർ പ്രസംഗിച്ചു.
ഇന്നലെ വൈകീട്ട് രാജ ഹാളിൽ സംസ്ഥാന പ്രസിഡന്റ് പതാക ഉയർത്തിയതോടെയാണ് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹനന്മയ്ക്ക് എന്ന പ്രമേയവുമായി നടത്തുന്ന സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്.
രാത്രി നടന്ന പ്രതിനിധി സമ്മേളനം സ്വാഗതസംഘം ചെയർമാൻ സി.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എ. റസാക്ക് അധ്യക്ഷനായിരുന്നു. ഇന്നു രാവിലെ 9.30ന് ഐടി കോണ്‍ഫറൻസ് ജില്ലാ പഞ്ചായത്ത ്പ്രസിഡന്റ് പി.കെ.ഡേവിസ് ഉദ്ഘാടനം ചെയ്യും.