വടക്കാഞ്ചേരി: നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് വൈദ്യുതികാൽ ഒടിഞ്ഞുവീണ് കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
ഇന്നലെ രാവിലെ തൃശൂർ -ഷൊർണൂർ സംസ്ഥാന പാതയിൽ കുറാഞ്ചേരിയിൽ വച്ചായിരുന്നു അപകടം.
ഇരിങ്ങാലക്കുട സ്വദേശി ഷിബുവിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ്ഇടിച്ചത്. ഷിബു പരിക്കില്ലാതെ രക്ഷപ്പെട്ടു. സ്ഥിരമായി യാത്രക്കാർ ബസ് കയറാൻ നിൽക്കുന്ന സ്ഥലത്താണ് അപകടം നടന്നത്.
പാർളിക്കാടിനും കുറാഞ്ചേരിക്കുമിടക്കാണ് സ്ഥിരമായി വാഹനാപകടങ്ങൾ നടക്കാറുള്ളത്. വിവരമറിഞ്ഞ് വടക്കാഞ്ചേരി പോലീസും ആർടിഒയുംസ്ഥലത്തെത്തിയിരുന്നു.
വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണതോടെ ഏറെ നേരം പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു.