തൃശൂർ: 27 രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ ഒന്പതു ഗണേശ സ്തുതികളടങ്ങിയ ഭക്തിഗാന ആൽബം "അവിഘ്നമസ്തു'വിന്റെ പ്രകാശനം നാളെ വൈകുന്നേരം 4.30ന് സാഹിത്യ അക്കാദമി ഹാളിൽ നടക്കും. സി. രാമചന്ദ്രമേനോന്റെ രചനകൾക്കു കരിന്പുഴ രാധ ടീച്ചറാണു സംഗീതം നല്കിയിരിക്കുന്നത്.
സമർപ്പണ കലാ സാംസ്കാരിക വേദിയും നവതരംഗം കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയും ചേർന്നു സംഘടിപ്പിക്കുന്ന ചടങ്ങ് ഡോ. പി.വി. കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്യും.
അഡ്വ. ബി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. പി. ചിത്രൻ നന്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തും. യുഎഇ വ്യവസായിയും നിർമാതാവുമായ ഷജിൽകുമാർ പ്രകാശനം നിർവഹിക്കും.
പത്രസമ്മേളനത്തിൽ സി. രാമചന്ദ്രമേനോൻ, കരിന്പുഴ രാധ, എൻ. രാജഗോപാൽ, ഷാജി എന്നിവർ പങ്കെടുത്തു.