പാവറട്ടി: പഞ്ചഗുസ്തിയിൽ ആറു സ്വർണവും ഒരു വെങ്കലവും നേടി വീണ്ടും കരുത്ത് തെളിയിച്ചിരിക്കുകയാണ് പാവറട്ടി സ്വദേശിയായ അമ്മയും മക്കളും.
ജില്ലാ ആം റസ്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന 44-ാമത് തൃശൂർ ജില്ലാ ആം റസ്ലിംഗ് ചാമ്പ്യൻ ഷിപ്പിലാണ് ആറുസ്വർണവും ഒരു വെങ്കലവും ഇവർ നേടിയത്. മുസ്ലീം വിട്ടിൽ ചന്ദനപറമ്പിൽ അബ്ദുറഷീദിന്റെ ഭാര്യ രഹനയും മക്കളായ അദ്നാനും, അഫ്നാനുമാണ് കൈ കരുത്തിൽ പാവറട്ടിക്ക് അഭിമാനമായത്.
മാസ്റ്റേഴ്സ്, സീനിയർ വിഭാഗങ്ങളിലായി രഹ്ന നാലു സ്വർണ മെഡലുകളും യൂത്ത് വിഭാഗത്തിൽ അദ്നാൻ രണ്ടു സ്വർണ മെഡലുകളും ജൂണിയർ വിഭാഗത്തിൽ അഫ്നാൻ ഒരു വെങ്കല മെഡലുമാണ് നേടിയത്. സ്ത്രീകളുടെ വിഭാഗത്തിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ റണ്ണറപ്പർ സ്ഥാനവും രഹ്ന റഷീദ് സ്വന്തമാക്കി. രഹ്നയും മൂത്ത മകൻ അദ്നാനും നേരത്തെ മുതൽ നാഷണൽ മെഡലിസ്റ്റുകളാണ്.
അഫ്നാൻ പാവറട്ടി സാൻ ജോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും അദ്നാൻ ചിറ്റിലപ്പിള്ളി ഐഇഎസ് കോളജിലെ ബി ആർക് മൂന്നാം വർഷ വിദ്യാർഥിയുമാണ്. കോലഞ്ചേരിയിൽ നടക്കാനിരിക്കുന്ന സംസ്ഥാനതല മത്സരങ്ങളിലേക്കുള്ള തീവ്രപരിശീലനത്തിലാണ് ഇപ്പോൾ മൂവരും.