മൂന്നുപീടിക: കയ്പമംഗലം മൂന്നുപീടികയിൽ ഗ്യാസ് അടുപ്പിൽ നിന്നു തീ പടർന്നതു പരിഭ്രാന്തി പരത്തി. മൂന്നുപീടിക പടിഞ്ഞാറ് കോ-ഓപ്പറേറ്റീവ് റോഡിൽ തേവർപുരയ്ക്കൽ ശിവരാമന്റെ വീട്ടിലാണ് സംഭവം. ഇന്നലെ വൈകീട്ട് നാലോടെ ശിവരാമന്റെ ഭാര്യ പ്രസന്ന ഗ്യാസ് അടുപ്പ് കത്തിച്ചപ്പോഴാണ് തീ പടർന്നു പിടിച്ചത്. പരിഭ്രാന്തിയായ വീട്ടമ്മ പുറത്തേക്ക് ഇറങ്ങിയോടി. ശബ്ദം കേട്ടെത്തിയ അയൽവാസികളാണു തീയണച്ചത്. ഗ്യാസ് അടുപ്പ് പൂർണമായും കത്തി നശിച്ചു. വലപ്പാടുനിന്ന് ഫയർഫോഴ്സും കയ്പമംഗലം പോലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു.