തൃശൂർ: വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള അഗ്രോഫുഡ് പ്രൊ 2023 നാളെ മുതൽ ഏഴുവരെ തേക്കിൻകാട് മൈതാനിയിൽ നടക്കുമെന്നു ഒാർഗനൈസിംഗ് കമ്മിറ്റി കൺവീനർ ഡോ. കെ.എസ്. കൃപകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
നൂതന ഉത്പന്നങ്ങൾ, 20 കാർഷിക ഭക്ഷ്യാധിഷ്ഠിത മെഷിനറി നിർമാതാക്കൾ, 15 സാങ്കേതിക സ്ഥാപനങ്ങൾ, നാനോ ഗാർഹിക സംരംഭങ്ങൾ തുടങ്ങി 160 സ്റ്റാളുകൾ മേളയിൽ ഉണ്ടാകും. കുടുംബശ്രീയുടെ ഫുഡ് കോർട്ടും വൈകുന്നേരങ്ങളിൽ കലാപരിപാടികളും ഉണ്ടാകും. നാലിനു രാവിലെ 11ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
ജി.എസ്. പ്രകാശ്, കെ. ഭവദാസൻ, ലിനോ ജോർജ്, കെ.എ. ജിഷ എന്നിവർ പങ്കെടുത്തു.