+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ലു​വ താ​ലൂ​ക്ക് വി​ക​സ​നം : ശി​ല്പ​ശാ​ല​യു​മാ​യി എ​ഡ്രാ​ക്

കൊ​ച്ചി : ആ​ലു​വ താ​ലൂ​ക്കി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​നും സ​മ​ഗ്ര​വും സു​സ്ഥി​ര​വു​മാ​യ വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും ത​യാ​റാ​ക്കു​ന്ന​തി​നു​മാ​യി വി​ദ​
ആ​ലു​വ താ​ലൂ​ക്ക് വി​ക​സ​നം :  ശി​ല്പ​ശാ​ല​യു​മാ​യി എ​ഡ്രാ​ക്
കൊ​ച്ചി : ആ​ലു​വ താ​ലൂ​ക്കി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​നും സ​മ​ഗ്ര​വും സു​സ്ഥി​ര​വു​മാ​യ വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും ത​യാ​റാ​ക്കു​ന്ന​തി​നു​മാ​യി വി​ദ​ഗ്ധ​രെ​യും ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് മാ​ര്‍​ച്ചി​ല്‍ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് എ​ഡ്രാ​ക് ആ​ലു​വ താ​ലൂ​ക്ക് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ഗ​താ​ഗ​തം, ശു​ചി​ത്വം, സ്വാ​ശ്ര​യ​ത്വം, ആ​രോ​ഗ്യം, ടൂ​റി​സം, വി​ദ്യാ​ഭ്യാ​സം, ക​ലാ​കാ​യി​കം, പെ​രി​യാ​റും കൈ​വ​ഴി​ക​ളും, ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ള്‍ ,പ​രി​സ്ഥി​തി തു​ട​ങ്ങി താ​ലൂ​ക്കി​ന്‍റെ സ​മ​ഗ്ര​മാ​യ വി​ക​സ​ന രേ​ഖ​യാ​ണ് ത​യാ​റാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കെ.​എം. ജ​മാ​ലു​ദ്ദീ​ന്‍, കെ.​കെ. വി​ജ​യ​പ്ര​കാ​ശ്, എം.​സു​രേ​ഷ്, പി.​സി. അ​ജി​ത്കു​മാ​ര്‍, ബാ​ബു വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.