കൊച്ചി: ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടുവര്‍ഷം പിന്നിടുമ്പോഴും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഡിഎ അനുവദിക്കാത്തത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഇത് അടിയന്തരമായി അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കെപിഎസ്ടിഎ എറണാകുളം ഉപജില്ല സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ലീവ് സറണ്ടര്‍ ആനുകൂല്യ പ്രഖ്യാപനത്തിലൂടെ ജീവനക്കാരെയും അധ്യാപകരെയും സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്നും സമ്മേളനം കുറ്റപ്പെടുത്തി. പ്രസിഡന്റ് മുഹമ്മദ് ഹാഫിസിന്റെ അധ്യക്ഷതയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ബി.എ. അബ്ദുല്‍ മുത്തലിബ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത്, ജില്ലാ സെക്രട്ടറി അജിമോന് പൗലോസ്, ട്രഷറര്‍ കെ.മിനിമോള്‍, കെ.എ. റിബിന്, ഷൈനി ബെന്നി, ജോസി വര്‍ഗീസ്, തോമസ് പീറ്റര്‍, ടീന സേവ്യര്‍, കെ.ബി. നിസാം, ജോര്‍ജ് ജോസഫ്, പി. സമീര്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഉപജില്ല ഭാരവാഹികളായി പി. സമീര്‍ -പ്രസിഡന്റ്, വി.പി. ഫ്രാന്‍സിസ് -സെക്രട്ടറി, ജൂലിയാമ്മ മാത്യു-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.