കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കെ ഫോൺ പദ്ധതിയുടെ ഭാഗമായി 186 സ്ഥാപനങ്ങളിൽ കണക്ഷൻ നൽകിയതായും, ആദ്യഘട്ടത്തിൽ 100 ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യമായി കണക്ഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. മണ്ഡലത്തിലെ കെ ഫോൺ പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമസഭാ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യഘട്ടത്തിൽ മണ്ഡലത്തിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന 100 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ നൽകുവാൻ സർക്കാർ തീരുമാനിക്കുകയും അതിനുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് മാനദണ്ഡം നിശ്ചയിക്കുകയും ചെയ്തിട്ടുള്ളതായി മുഖ്യമന്ത്രി അറിയിച്ചു.