മൂവാറ്റുപുഴ: നഗരത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിനു തീപിടിച്ചു. മാര്‍ക്കറ്റിനു സമീപം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിനാണ് ഇന്നലെ രാവിലെ 10.30ഓടെ തീപിടിച്ചത്. സംഭവ സമയം തൊഴിലാളികള്‍ കെട്ടിടത്തിലില്ലാതിരുന്നതിനാല് വന്‍ അപകടം ഒഴിവായി. കൂട്ടിയിട്ടിരുന്ന വിറകിനു തീപിടിച്ചതിനെത്തുടർന്ന് കെട്ടിടത്തിന്റെ ഉത്തരത്തിലേക്ക് തീ പടരുകയായിരുന്നു.
തീ പടരാനുള്ള കാരണം വ്യക്തമല്ല. തീ പടരുന്നത് സമീപത്തെ വീട്ടിലെത്തിയ കെഎസ്ഇബി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സേനയെത്തി തീ അണച്ചു.
തീ പടരാനുള്ള കാരണം വ്യക്തമല്ല. തീ പടരുന്നത് സമീപത്തെ വീട്ടിലെത്തിയ കെഎസ്ഇബി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സേനയെത്തി തീ അണച്ചു.