കോതമംഗലം: അഴിമതി നടത്തുന്നതില്‍ പിഎച്ച്ഡി എടുത്തിട്ടുള്ള സംസ്ഥാന സര്ക്കാ ര്നെല്ലിക്കുഴി പഞ്ചായത്തിലെ അഴിമതിയെയും പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മറ്റി നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം ഏരിയ കമ്മിറ്റിയംഗം നേതൃത്വം നൽകുന്ന മുന്നണി ഭരണമാണ് നെല്ലിക്കുഴി പഞ്ചായത്തിലേത്. ഇരമല്ലൂര്‍ ചിറ പാര്‍ക്കിംഗ് ഏരിയ നിര്‍മണത്തിലെ അഴിമതി, ക്ലീന്‍ നെല്ലിക്കുഴി പദ്ധതിയുടെ മറവില്‍ ആലുവ - മൂന്നാര്‍ റോഡില്‍നിന്നു നൂറുകണക്കിനു ലോഡ് മണ്ണ് കടത്തിയത്, ഇല്ലാത്ത റോഡുകളുടെ പേരില്‍ വ്യാജ പ്രൊജക്ട് ഉണ്ടാക്കി ടെണ്ടര്‍ പൂര്‍ത്തീകരിച്ച് ഫണ്ട് തട്ടാന്‍ ശ്രമിച്ചത്, രണ്ടാം വാര്‍ഡിലെ സ്വകാര്യ വ്യക്തിയുടെ പാറമടയില്‍ നൂറു കണക്കിനു ലോഡ് ആശുപത്രി മാലിന്യം തള്ളിയ കേസില്‍ ഉടമയില്‍നിന്ന് ലക്ഷങ്ങള്‍ പ്രതിഫലം പറ്റി മാലിന്യ നീക്കം മരവിപ്പിച്ചത് അടക്കമുള്ള കേസുകളിലെ വിജിലന്‍സ് അന്വേഷണം ഇഴഞ്ഞ് നിങ്ങുകയാണ്.
അഴിമതി തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് രാജിവയ്ക്കണമെന്നും വിജിലന്‍സ് അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറെച്ചാലി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജീബ് ഇരമല്ലൂർ എന്നിവർ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ ഏകദിന ഉപവാസ സമരത്തില്‍ നെല്ലിക്കുഴി പഞ്ചായത്ത് പാര്‍ലമെന്ററി ലീഡര്‍ എം.വി. റെജി അധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.എസ്. എല്‍ദോസ് മുഖ്യ പ്രഭാഷണം നടത്തി, ഡിസിസി സെക്രട്ടറി അബു മൊയ്ദീന്, ബ്ലോക്ക് പ്രസിഡന്റ് പി.എ.എം. ബഷീര്‍, പരീത് പട്ടന്മാവുടി തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം നെല്ലിക്കുഴി കവലയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അബിന്‍ വര്‍ക്കി ഉദ്ഘാടനം ചെയ്തു.