കൊച്ചി: സ്വകാര്യ ബസിടിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതിക്ക് രണ്ടര വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇടുക്കി പുന്നക്കുഴിയില്‍ മജേഷി(36)നെയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. അശ്രദ്ധമായി വാഹനം ഓടിച്ചതിന് രണ്ട് മാസവും മനപൂര്‍വമല്ലാത്ത നരഹത്യക്ക് രണ്ടു വര്‍ഷവുമാണ് തടവ് ശിക്ഷ.
2015 ഏപ്രില്‍ 12ന് വൈറ്റില ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. നോര്‍ത്ത് പറവൂരില്‍ താമസിച്ചിരുന്ന വിമല്‍കുമാറും മകളും (14) സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. മകളെ പിന്നിലിരുത്തി വിമല്‍കുമാര്‍ ഓടിച്ചിരുന്ന ബൈക്ക് വൈറ്റില ജംഗ്ഷനില്‍ സിഗ്നല്‍ കാത്ത് കിടന്നതിനിടെ പ്രതി ഓടിച്ചിരുന്ന സ്വകാര്യ ബസ് സമീപത്തായി വന്ന് നിര്‍ത്തി.
തുടര്‍ന്ന് സിഗ്നല്‍ കിട്ടിയപ്പോള്‍ ബസ് മുന്നോട്ട് എടുക്കുന്നതിനിടെ ബസിന്റെ തുറന്ന് കിടന്ന വാതിലില്‍ വിമല്‍കുമാര്‍ ഓടിച്ചിരുന്ന ബൈക്ക് കുടുങ്ങി മറിയുകയായിരുന്നു. വിമല്‍കുമാര്‍ ഇടത് വശത്തേക്കും മകള്‍ വലത് വശത്തേക്കും വീണു. ബസിന്റെ അടിയിലേക്ക് വീണ മകളുടെ തലയിലൂടെ പിന്‍ചക്രം കയറിയാണ് മരണം സംഭവിച്ചത്. ഇടപ്പള്ളി ട്രാഫിക് സ്റ്റേഷന് ഇസ്പെക്ടറായിരുന്നു സാജന് സേവ്യറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.