കാക്കനാട്: കുടിവെളള ടാങ്കർ നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിന് ഇൻഫോപാർക്ക് - ബ്രഹ്മപുരം റോഡിൽ കാർണിവൽ ഇൻഫോപാർക്കിന് സമീപത്തായിരുന്നു അപകടം നടന്നത്. കരിമുകൾഭാഗത്ത് നിന്നും ഇടച്ചിറയിലേക്ക് കുടിവെള്ളം നിറയ്ക്കാൻ എത്തിയ ടാങ്കർ ലോറിയാണ് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഇടിച്ചു തകർത്തത്.
ലോറി അമിത വേഗത്തിലായായിരുന്നു. അഞ്ചു കാറും,ഒന്പത് ബൈക്കുകളും ഇടിച്ചുതകർത്താണ് ലോറി നിന്നത്. അപകടത്തിൽ ഒരു കാറും, രണ്ട് ബൈക്കുകളും ടാങ്കർ ലോറി കയറി പൂർണമായും തകർന്നു. ഈ സമയം റോഡിൽ ആരുമില്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവർ വയനാട് സ്വദേശി പാടത്ത് വീട്ടിൽ ദിലീഷിനെ ഇൻഫോപാർക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തു. തകർന്ന വാഹനങ്ങളിൽ ഭൂരിഭാഗവും ഇൻഫോപാർക്കിലെ ജീവനക്കാരുടേതാണ്.