രാമപുരം: ഒരു ബെഞ്ചിലിരുന്ന സഹപാഠികൾ ഒരേ സമയത്ത് സർവീസിൽ പ്രവേശിച്ചവർ ഒരേ മേഖലയിൽ ഒൗദ്യോഗീക സേവനം. ഒടുവിൽ ഒരേ ദിവസം ഇന്നലെ ഒരേ സമയത്ത് ഒരേഹാളിലൊരുക്കിയ ഒറ്റ വിരുന്നിലൂടെ ഒരുമയോടെ പടിയിറക്കം. അപൂർവങ്ങളിൽ അപൂർവമായ വിരമിക്കൽ ചടങ്ങിനാണ് നാട്ടുകാർ സാക്ഷിയായത്. കേരള ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നും വിരമിക്കുന്ന എൻജിനിയർമാരായ മഞ്ചേരി അസി.എക്സി. എൻജിനിയർ സിപിഐ സബ്ഡിവിഷൻ നിലന്പൂർ കെ.എൻ.അബ്ദുൽഅസീസ് (പാപ്പിനിപ്പാറ) അസി.എക്സി.എൻജിനിയർ ചിറ്റൂർ കെ.പി.കോയക്കുട്ടിപാലോളിപറന്പ് (ആനമങ്ങാട്) അസി.എൻജിനിയർ, സിപിഐ സെക്ഷൻ നിലന്പുർ ടി.പി.അബ്ദുൽറഷീദ് (എടവണ്ണ,) അസി. എഞ്ചിനിയർ, മൈനർ ഇറിഗേഷൻ സെക്ഷൻ പെരിന്തൽമണ്ണ മുഹമ്മദ് നെല്ലിശ്ശേരി (രാമപുരം) എന്നിവരാണ് വിരമിച്ചത്. 1982 - 85 കാലഘട്ടത്തിൽ പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഗവ.പോളിടെക്നിക്കിൽ നിന്നും സിവിൽ എൻജിനിയറിങ്ങിൽ ഒരുമിച്ച് പഠിച്ച്ഡിപ്ലോമ നേടിയവരാണ് 1990 ഒാഗസ്റ്റിൽ പിഎസ്സി മുഖേന ഓവർസിയർമാരായി ജോലിയിൽ പ്രവേശിച്ചു.
തുടർന്ന് തൃശൂർ ഗവ.എൻജിനിയറിങ് കോളജിൽ നിന്നും ബി.ടെക് കരസ്ഥമാക്കി ജില്ലയിലും സമീപജില്ലകളിലും വിവിധ മേഖലകളിൽ റഗുലേറ്റർ കം ബ്രിഡ്ജ്, വിസിബി കംബ്രിഡ്ജ്, ഡാം, ചെക്ക് ഡാീ,കുളങ്ങൾ തുടങ്ങിയ വികസന പദ്ധതികളുടെ ആസൂത്രണം, നിർവഹണം, പരിപാലനം എന്നിവയിൽ മികവ് തെളിയിച്ചവരാണ് ഒന്നിച്ച് ഒരേ ദിവസം ഒരുമയോടെ സർക്കാർ സർവീസിൽ നിന്ന് പടിയിറങ്ങുന്നത് ഏറെ ശ്രദ്ധേയമാണ്.