തൊടുപുഴ: ജില്ലയിലെ ഭൂപ്രശ്നങ്ങൾ, വന്യജീവി ആക്രമണം, ബഫർ സോണ്‍ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തിന് തൊടുപുഴയിൽ കർഷകറാലി നടത്തുമെന്ന് പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. ജോസഫ് എക്സ്എംഎൽഎ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉച്ചകഴിഞ്ഞുമൂന്നിനു തെനംകുന്ന് ബൈപാസിൽനിന്നു ആരംഭിക്കുന്ന റാലി ടൗണ്പഴയ ബസ് സ്റ്റാന്റിൽ സമാപിക്കും. നാലിനു നടക്കുന്ന സമ്മേളനം പാർട്ടി ചെയർമാൻ ഡോ. കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും.
ജനറൽ സെക്രട്ടറിയും സ്വാഗതസംഘം ചെയർമാനുമായ അഡ്വ. റോയി വാരികാട്ട് അധ്യക്ഷത വഹിക്കും.
1964-ലെയും 1993 ലെയും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്നും വന്യജീവി ആക്രമണം തടയാൻ അവയെ വേട്ടയാടാൻ അനുമതി നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ബഫർ സോണിൽനിന്നു ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കണം. റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ഉടൻ പരിഹരിക്കണം. കേന്ദ്രസർക്കാർ ഇൻഡോ-അമേരിക്കൻ വാണിജ്യകരാറിലും യൂറോപ്യൻ യൂണിയൻ കരാറിലും ഏർപ്പെട്ടാൽ കാർഷികമേഖല തകരും. ഇതു സംബന്ധിച്ച് നിയമസഭ പ്രമേയം പാസാക്കി കേന്ദ്രത്തിനു സമർപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
കർഷക റാലിയോടനുബന്ധിച്ച് വിളംബരജാഥയും നടത്തും. പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറിമാരായ അഡ്വ. റോയി വാരികാട്ട്, ജോർജ് അഗസ്റ്റിൻ, ജനറൽ കണ്‍വീനർ എം.ജെ. ജോണ്സണ്, നിയോജകമണ്ഡലം പ്രസിഡന്റ് സി.ടി. ഫ്രാൻസിസ്, കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.കെ. ഷംസുദീൻ, വൈസ് പ്രസിഡന്റ് ടോജോ ജോസഫ് എന്നിവർ പങ്കെടുത്തു.