മതിലകം: പാഠപുസ്തകത്തിലെ ഭാഗങ്ങൾ നേരിട്ട് പഠിക്കാൻ വിദ്യാർഥികൾ പോസ്റ്റ് ഓഫീസിലെത്തി.
മതിലകം കളരിപ്പറന്പ് യുപി സ്കൂളിലെ നാലാം ക്ലാസിലെ കുട്ടികളാണ് ഇന്നലെ ഉച്ചയോടെ പോസ്റ്റ് ഓഫീസിൽ എത്തിയത്. പോസ്റ്റ് മാസ്റ്റർ വി.എൻ.ബേബി വിദ്യാർഥികളുടെ വിവിധ സംശയങ്ങൾ ദൂരീകരിച്ചു.
പോസ്റ്റ് ഓഫീസിന്റെ പ്രവർത്തങ്ങളെക്കുറിച്ചും സേവനങ്ങളെ സംബന്ധിച്ചും പോസ്റ്റ് മാസ്റ്റർ വിശദീകരണം നടത്തി.
അധ്യാപികമാരായ എം. ഷഹാന, വി.എസ്. ശരണ്യ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ചത്. ജിഡിഎസ് എംപി സിന്ധുവും ഉണ്ടായിരുന്നു.