ഇരിങ്ങാലക്കുട: റോട്ടറി ക്ലബും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന പാർപ്പിടം പ്രോജക്ടിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ് കൊരുന്പുശേരിയിൽ ബിന്ദുവിന്റെ കുടുംബത്തിനു വീടുവയ്ക്കുവാൻ സഹായം നൽകി.
ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറിക്ലബ് പ്രസിഡന്റ് ഡേവീസ് കരപ്പറന്പിലിന്റെ അധ്യക്ഷതയിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എസ്. രാജമോഹൻ നായർ താക്കോൽദാനം നിർവഹിച്ചു.
ഡിസ്ട്രിക്ട് ഡയറക്ടർ ടി.പി. സബാസ്റ്റ്യൻ ക്ലബ് ഭാരവാഹികളായ സെക്രട്ടറി കെ.ജെ. ജോജോ, പി.ടി. ജോർജ്, ദീപു സോമൻ, കെ.വി. ജോണ്, സി.ഡി. ജോണി, കെ.ടി. ഹരികുമാർ, കെ.എസ്. രമേഷ് എന്നിവർ അനുമോദനങ്ങൾ അറിയിച്ചു.