വെങ്കിടങ്ങ്: തൊയക്കാവ് തിരുഹൃദയ ദേവാലയത്തിൽ വിശുദ്ധ സെബ സ്ത്യാനോസിന്റെ തിരുനാളിന് കൊടികയറി. വികാരി ഫാ. ജിന്റോ പെരേപ്പാടൻ കൊടിയേറ്റുകർമം നിർവഹിച്ചു.
ശനിയും ഞായറുമാണ് പ്രധാന തിരുനാൾ ആഘോഷം. ദേവാലയ ദീപാലങ്കാര സ്വിച്ച്ഓണ്‍ വെള്ളി വൈകിട്ട് 6.45ന് പാവറട്ടി പൊലീസ് എസ്എച്ച്ഒ എം.കെ. രമേഷ് നിർവഹിക്കും. ശനിയാഴ്ച വൈകിട്ട് 5.30ന് കുർബാന, പ്രസുദേന്തി വാഴ്ച, കൂടുതുറക്കൽ, രൂപം എഴുന്നള്ളിപ്പ് എന്നി തിരുകർമങ്ങൾക്ക് കണ്ടശാംകടവ് ഫൊറോന വികാരി ഫാ. ജോസ് ചാലയ്ക്കൽ കാർമികനാകും. ഞായർ രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാൾ ഗാനപൂജയ്ക്ക് ഫാ. ബിജു ജോണ്‍ പാണേങ്ങാടൻ കാർമികനാകും. ഫാ. ജോസ് അലക്സ് വളവനാട്ട് വചന സന്ദേശം നൽകും.
തുടർന്നുപ്രദക്ഷിണം. വിവിധ കുടുംബ യൂണിറ്റുകളിൽ നിന്നുള്ള അന്പ് എഴുന്നള്ളിപ്പുകൾ രാത്രി 10.25ന് സമാപിക്കും.