വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിന്റെയും വീരോലിപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ രോഗി-ബന്ധുസംഗമം പൂമലഡാമിൽ സംഘടിപ്പിച്ചു.
പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റിലെ അന്പതോളം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളുമാണ് പൂമല ഡാമിൽ ഒത്തുചേർന്നത്. കൊറോണയെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി പാലിയേറ്റീവ് യാത്രകൾ ഉണ്ടായിരുന്നില്ല. ഇത്തവണത്തെ സംഗമത്തിൽ മാറാരോഗവും അംഗവൈകല്യവും ബാധിച്ച് അവശരായ ഇവർ മണിക്കൂറുകളോളം ഇവയെല്ലാം മറന്ന് ആർത്തുല്ലസിച്ചു. യാത്രയുടെ ഫ്ലോഗ് ഓഫ് തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ നിർവഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ബി. ഷാര മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് പൂമലഡാമിൽ നടന്ന സംഗമം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.സി. സജീന്ദ്രൻ ഉദ്ഘാടനംചെയ്തു. കുടുംബാരോഗ്യകേന്ദ്രം ഡോ. മിഥുൻ അധ്യക്ഷതവഹിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഡെന്നി തോമസ്, സിബി ബാബു, ഡാനി ഐസക്ക്, പി.കെ. രാഘവൻ, ശോഭ സുരേഷ്, സിബി ഷാജി, അർജുൻ, എം.ടി. സജില, മേരി ജെയ്ക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.