തൃശൂർ: മാനസിക ചികിത്സാ രംഗത്ത് പ്രവർത്തിക്കുന്ന പ്രത്യാശ കൗണ്‍സലിംഗ് സെന്ററിൽ വർച്വൽ റിയാലിറ്റി ചികിത്സ ആരംഭിക്കുന്നു. പടിഞ്ഞാറേക്കോട്ട യൂണിറ്റി ബിൽഡിംഗിലുളള സെന്ററിലാണു ചികിത്സ ആരംഭിക്കുന്നതെന്ന് ഡയറക്ടർ ജെസ്ന ജോണി. നാലിന് വൈകീട്ട് ആറിന് തൃശൂർ ജോയ്സ് പാലസിൽ നടക്കുന്ന ചടങ്ങിൽ കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
തലച്ചോറിനെ പുനരുജ്ജീവിപ്പിക്കാനും പഠനത്തിനും ഓർമശക്തിക്കും ആവശ്യമായ ന്യൂറൽ കണക്ഷനുകൾ മെച്ചപ്പെടുത്താനും ചികിത്സകൊണ്ടു കഴിയുമെന്നു ഡയറക്ടർ പറഞ്ഞു. പത്രസമ്മേളനത്തിൽ എം.എം. സിനേഷ്, അബിഗെയിൽ, സ്വീതിജ ദാസ്, ക്രിസ്റ്റീന ബാബു എന്നിവരും പങ്കെടുത്തു.