തൃശൂർ: കേന്ദ്ര ബജറ്റിൽ വസ്ത്രം, വെള്ളി, സിഗരറ്റ് തുടങ്ങിയവയുടെ കൂട്ടത്തിൽ സ്വർണത്തിനും വില വർധിക്കുമെന്നത് ഇപ്പോൾ തന്നെ മുന്തിയ നിരക്കുള്ള സാഹചര്യത്തിൽ സ്വർണക്കള്ളക്കടത്തു വർധിപ്പിക്കാൻ ഇടവരുത്തുമെന്നു ചേംബർ ഓഫ് കൊമേഴ്സ്.
വികസനം, യുവശക്തി, കർഷക ക്ഷേമം, ഉൗർജസംരക്ഷണം, പിന്നോക്ക ക്ഷേമം തുടങ്ങി ഏതാനും മേഖലകൾക്ക് ഉൗന്നൽ നൽകിയിട്ടുള്ളതാണ് കേന്ദ്ര ബജറ്റ്. ആദായ നികുതിയിൽ ഏഴുലക്ഷം രൂപവരെ ഇളവു വരുത്തുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും പുതിയ നികുതി ഘടന തെരഞ്ഞെടുക്കുന്നവർക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കയാണ്.
നികുതി സ്ലാബുകൾ നിലവുള്ള ആറിൽനിന്ന് അഞ്ചാക്കി കുറയ്ക്കുന്നത് ഏതാനും നികുതി ദായകർക്കെങ്കിലും സൗകര്യപ്രദമാകും. പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ജനകീയ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്ന് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി.കെ. ജലീൽ, സെക്രട്ടറി ജിജി ജോർജ് എന്നിവർ വ്യക്തമാക്കി.