തൃശൂർ: എൻ.എൻ. കക്കാട് സാഹിത്യ പുരസ്കാരം പാലക്കാട് കുമരനെല്ലൂർ സ്വദേശി ഒന്‍പതാം ക്ലാസ് വിദ്യാർഥി ഗൗതമിന് നാളെ നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സാഹിത്യ അക്കാദമി ഹാളിൽ രാവിലെ പത്തിനു നടക്കുന്ന സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. പി. ചിത്രൻ നന്പൂതിരിപ്പാട് പുരസ്കാരം സമർപ്പിക്കും. മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി ആറു മുതൽ 18 വയസുവരെയുള്ള യുവ കവികൾക്കായി ഏർപ്പെടുത്തിയതാണ് 10000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം.
ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് അനഘ ജെ. കോലത്ത് "മയിൽപ്പീലി യംഗ് സ്കോളർഷിപ്പ്’ വിതരണം ചെയ്യും. ഡോ. ജേക്കബ് തോമസ് "മയിൽപ്പീലി ഇംഗ്ലീഷ്’ പതിപ്പിന്റെ പ്രകാശനവും നിർവഹിക്കും. എൻ. ഹരീന്ദ്രൻ കക്കാട് അനുസ്മരണ പ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയർമാൻ കെ. കിട്ടുനായർ, കണ്‍വീനർ വി.എൻ. ഹരി, ജി. സതീഷ്കുമാർ, പ്രീതാ ചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.