+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പള്ളിയിൽ അന്പു തിരുനാളിനു കൊ​ടിയേറി

ചാ​ല​ക്കു​ടി: സെ​ന്‍റ് മേ​രീ​സ് ഫൊറോ​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബസ്ത്യാനോ​സി​ന്‍റെ അ​ന്പു തി​രു​നാ​ളി​നു മു​ൻ വി​കാ​രി ഫാ.​ ജോ​സ് പാ​ലാ​ട്ടി കൊ​ടി ഉ​യ​ർ​ത്തി. വി​കാ​രി ഫാ.​ ജോ​ളി വ​ട​ക്ക​ൻ,
ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പള്ളിയിൽ  അന്പു തിരുനാളിനു കൊ​ടിയേറി
ചാ​ല​ക്കു​ടി: സെ​ന്‍റ് മേ​രീ​സ് ഫൊറോ​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബസ്ത്യാനോ​സി​ന്‍റെ അ​ന്പു തി​രു​നാ​ളി​നു മു​ൻ വി​കാ​രി ഫാ.​ ജോ​സ് പാ​ലാ​ട്ടി കൊ​ടി ഉ​യ​ർ​ത്തി. വി​കാ​രി ഫാ.​ ജോ​ളി വ​ട​ക്ക​ൻ, അ​സി.​ വി​കാ​രിമ​ാരാ​യ ഫാ.​ ലിജൊ ​മ​ണി​മ​ലക്കു​ന്നേ​ൽ, ഫാ. ​ഓ​സ്റ്റി​ൻ പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, നൊവേ​ന, വി​ശുദ്ധ കു​ർ​ബാ​ന എന്നിവ ഉ​ണ്ടാ​യി​രു​ന്നു.
യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും തി​രു​നാ​ൾ ക​മ്മ​ിറ്റി അം​ഗ​ങ്ങ​ളും തി​രി​തെ​ളി​യി​ച്ചു. ഇ​ന്നു രാ​വി​ലെ 7.15 ന് ​മ​ല​ങ്ക​ര റീ​ത്തി​ൽ വി​ശുദ്ധ കു​ർ​ബാ​ന. ഉ​ച്ചക​ഴി​ഞ്ഞ് രണ്ടിനു സ​മ​ർ​പ്പി​ത സം​ഗ​മം. വൈ​കീട്ട് അഞ്ചിനു ​ദി​വ്യ​ബ​ലി​ക്കുശേ​ഷം 6.30 ന് ​ദീ​പക്കാ​ഴ്ച.
നാളെ വൈ​കീ​ട്ട് തി​രു​സ്വ​രൂ​പം എഴുന്ന​ള്ളിച്ചുവയ്ക്ക​ൽ, ദീ​പാ​ല​ങ്കാ​രം സ്വി​ച്ച് ഓ​ണ്‍. ഏഴിന് ​പ​ള്ളി പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ തൃ​ശൂ​ർ ക​ലാ​സ​ദ​ന്‍റെ ഗാ​ന​മേ​ള. ശ​നി, ഞാ​യ​ർ, തി​ങ്ക​ൾ ദി​ന​ങ്ങ​ളി​ലാ​ണു തി​രു​നാ​ൾ.