കൊച്ചി: പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വൃദ്ധയുടെ സ്വര്‍ണാഭരണം കവര്‍ന്ന കേസിലെ പ്രതികള്‍ കേരളത്തിന് പുറമേ മറ്റ് പല സംസ്ഥാനങ്ങളിലും സമാന തട്ടിപ്പ് നടത്തിയിട്ടുള്ളത് സമാന രീതിയില്‍. സംസ്ഥാനത്തു തന്നെ കൂടുതല്‍ ഇടങ്ങളില്‍ കവര്‍ച്ച ലക്ഷ്യമിടുന്നതിനിടെയാണ് കവര്‍ച്ച സംഘത്തിലെ നാലു പേരെ പോലീസ് പിടികൂടിയത്.
കര്‍ണാടകയിലും, മഹാരാഷ്ട്രയിലും ഇതേ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുള്ള സംഘം തമിഴ്നാട്ടിലും വ്യാപക കവര്‍ച്ച നടത്തിയിട്ടുള്ളതായാണ് വിവരം. സംഭവത്തില്‍ അറസ്റ്റിലായ കര്‍ണാടക ബിദാര്‍ സ്വദേശികളായ അസദുള്ള അഫ്സല് അലിഖാന്(33), ടക്കി അലി(41), മുഹമ്മദ് അല്‍(22), അസകര്‍ അല്‍(41) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളില്‍ നിന്ന് ഒരുലക്ഷത്തിലധികം രൂപ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കവര്‍ച്ചാ സ്വര്‍ണം വിറ്റുകിട്ടിയ പണമാണിതെന്നാണ് കരുതുന്നത്. അതേസമയം പോലീസിനെ വെട്ടിച്ച് ബൈക്കില്‍ രക്ഷപ്പെട്ട അഞ്ചാമനെ ഉടന്‍ പിടികൂടുമെന്ന് എറണാകുളം അസി. പോലീസ് കമ്മിഷണര്‍ പി. രാജ്കുമാര് പറഞ്ഞു.
സംസ്ഥാനത്ത് ആദ്യം ആലപ്പുഴയിലാണ് അഞ്ചംഗസംഘം കവര്‍ച്ച നടത്തിയത്. പിന്നീട് കൊല്ലത്ത് നിന്ന് സ്വര്‍ണം കൊള്ളയടിച്ചു. തുടര്‍ന്ന് കൊച്ചിയിലെത്തിയ സംഘം കഴിഞ്ഞ 16ന് സൗത്ത് ഓവര്‍ ബ്രിഡ്ജിന് സമീപത്തെ റോഡില്‍ വെച്ചാണ് മരട് സ്വദേശിനിയായ വൃദ്ധയുടെ സ്വര്‍ണം മോഷ്ടിച്ചത്. ഭീഷണിപ്പെടുത്തി മാലയും വളയും മോതിരവും ഊരിവാങ്ങിയ ശേഷം സംഘം സ്ഥലം വിടുകയായിരുന്നു. പിന്നീട് തൃശൂരിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തി.
മറ്റൊരു കവര്‍ച്ച ലക്ഷ്യമിട്ട് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇവര്‍ പോലീസ് പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഗുജറാത്ത് രജിസ്ട്രേഷനുള്ള കാറിന്റെ നമ്പറും മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കാര്‍ നമ്പര്‍ അടക്കം മറ്റു പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിരുന്നു. പാലിയേക്കര ടോള്‍ പ്ലാസ വഴി ഈ നമ്പറിലുള്ള കാര്‍ വന്നതായി സൗത്ത് പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് കണ്ടെയ്നര്‍ റോഡില്‍ വച്ച് വാഹനങ്ങള്‍ കുറുകെയിട്ടാണ് പ്രതികളെ പിടികൂടിയത്.
പോലീസിന്റേതെന്നു തോന്നിക്കുന്ന വ്യാജ ഐഡി കാര്‍ഡ് കാണിച്ചശേഷം മാസ്ക് വയ്ക്കാത്തത് ചോദ്യം ചെയ്താണ് വൃദ്ധയുടെ ആഭരണങ്ങള്‍ ഊരിവാങ്ങിയത്. നിയമലംഘനം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുന്നതാണ് ഇവരുടെ രീതി.