കൊച്ചി: കൊച്ചി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സുനിത ഡിക്സനെതിരെ വിമര്‍ശനം. നികൃഷ്ടമായ രീതിയിലാണ് സുനിത ഡിക്സണ്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതെന്നായിരുന്നു എല്‍ഡിഎഫ് കൗണ്‍സിലര്‍ ദിപിന് ദിലീപിന്റെ ആക്ഷേപം. തന്റെ ഡിവിഷനിലെ ഇടിഞ്ഞു വീഴാറായ അങ്കണവാടി പൊളിക്കാന്‍ അനുമതി നല്‍കണമെന്ന ഫയല്‍ അധ്യക്ഷ മാസങ്ങളോളം പിടിച്ചുവച്ചു. ഈ ഫയലില്‍ തീരുമാനമെടുക്കുന്നതിന് താന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്നു ചോദിക്കേണ്ട അവസ്ഥയുണ്ടായതായി കൗണ്‍സിലര്‍ ദിപിന് കുറ്റപ്പെടുത്തി. തനിക്കെതിരെ കൗണ്‍സിലില്‍ സംസാരിച്ചതായി പറഞ്ഞുകൊണ്ടാണ് ഫയലുകള്‍ നീക്കാന്‍ അധ്യക്ഷ തയാറാകാത്തത്. ഫയല്‍ നീങ്ങാത്തതിനാല്‍ തന്റെ വാര്‍ഡില്‍ കൗണ്‍സില്‍ പാസാക്കി ടെന്‍ഡര്‍ നല്കിയ വര്‍ക്കുകള്‍ കരാറുകാരന് ഇട്ടിട്ടുപോകുകയാണെന്നും ദിപിന് പറഞ്ഞു.
എല്‍ഡിഎഫ് കൗണ്‍സിലര്‍ ബെനഡിക്ട് ഫെര്‍ണാണ്ടസും അധ്യക്ഷയ്ക്കെതിരെ രംഗത്തെത്തി. 25 ലക്ഷത്തിനു മേലെയുള്ള പ്രവൃത്തികളുടെ ബില്ലുകള്‍ പാസാക്കുന്നതിനു മുമ്പ് തന്നെ കാണിക്കണമെന്ന് അധ്യക്ഷ നിര്‍ബന്ധം പിടിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ നിഷേധിച്ച സുനിത ചിലര്‍ കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി. പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ പരിശോധിക്കേണ്ടത് അധ്യക്ഷയല്ലെന്നും മരാമത്ത് കമ്മിറ്റിയാണെന്നും മേയര്‍ പറഞ്ഞു.