നെടുമ്പാശേരി: ചരക്കു ലോറിയിൽ നിന്ന് എൻജിൻ ഓയിൽ ചോർന്ന് ചെങ്ങമനാട്- അത്താണി റോഡിൽ അഞ്ചോളം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഇന്നലെ രാവിലെ 7.20ഓടെ അത്താണി ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയിൽ നിന്നാണ് ഓയിൽ ചോർച്ചയുണ്ടായത്.
ഇതിനു തൊട്ട് പിന്നാലെവന്ന ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അത്താണി ജുഡീഷ്യൽ അക്കാദമിക്ക് സമീപമുള്ള വളവിലും, അത്താണി നാൽക്കവലക്കു(ചുമടുതാങ്ങി ) സമീപത്തെ വളവിലുമായിരുന്നു അപകടങ്ങളുണ്ടായത്. അത്താണിക്കവലയിൽ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ വീണുകിടന്ന ഇരുവരെയും തൊട്ടുപിന്നാലെയെത്തിയ ചെങ്ങമനാട് പോലീസ് ഇടപെട്ടാണ് ആശുപത്രിയിലെത്തിച്ചത്. മറ്റ് വാഹനങ്ങളിൽ സഞ്ചരിച്ചവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അങ്കമാലി അഗ്നി രക്ഷാസേനയെത്തിയാണ് റോഡിൽ ചോർന്ന എൻജിൻ ഓയിൽ കഴുകി വൃത്തിയാക്കി സഞ്ചാരയോഗ്യമാക്കിയത്. ചോർച്ചയുണ്ടായ വാഹനം കണ്ടെത്താൻ ചെങ്ങമനാട് പ്രിൻസിപ്പൽ എസ്ഐ ഷാജി.എസ്.നായരുടെ നേതൃത്വത്തിൽ ദേശം കവല വരെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. നിരീക്ഷണ കാമറകളിലൂടെ ചോർച്ച ഉണ്ടായ വാഹനം കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്.