കൊച്ചി: നഗരത്തിലുള്‍പ്പെടെ റോഡരികിലെ കേബിളുകളില്‍ കുരുങ്ങി അപകടങ്ങള്‍ നിത്യസംഭവമായതോടെ കേബിള്‍ കുരുക്കഴിക്കാന്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് മുന്നിട്ടിറങ്ങുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമില്ലാത്ത കേബിളുകള്‍ ഒഴിവാക്കുന്നതിനൊപ്പം അപകടകരമായി തൂങ്ങിക്കിടക്കുന്ന കേബിളുകള്‍ ഉയര്‍ത്തി കെട്ടി സ്ഥാപിക്കാനുമാണ് അസോസിയേഷന് നിലവില്‍ ലക്ഷ്യം വയ്ക്കുന്നതും.
കെഎസ്ഇബിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംഘടനയ്ക്ക് കീഴിലുള്ള എല്ലാ അംഗങ്ങളും തങ്ങളുടെ നെറ്റ്വര്‍ക്ക് പ്രദേശത്ത് അപകടം സൃഷ്ടിക്കാവുന്ന രീതിയില്‍ കേബിളുകള്‍ നിലനില്‍ക്കുന്നുണ്ടോ എന്നു പരിശോധിച്ച് സമയബന്ധിതമായി പരിഹരിക്കുന്ന രീതിയാകും പിന്തുടരുക. അപകടങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമ വിമര്‍ശനങ്ങളില്‍ നിന്നും മുഖം രക്ഷിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ നിലവില്‍ നടപ്പാക്കുന്ന അശാസ്ത്രീയ കേബിള്‍ കട്ടിംഗിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് കേബിള്‍ ഓപ്പറേറ്റര്മാര്മാരാണെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു.
2014നു ശേഷം പോസ്റ്റുകളില്‍ കൂടി ഒന്നിലധികം കേബിളുകള്‍ വലിക്കുന്നതിന് കെഎസ്ഇബി അനുവാദം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കേബിള്‍ ഓപ്പറ്റേര്മാര്ക്ക് പുറമെ നിരവധി ഇന്റര്‍നെറ്റ് സേവനദാതാക്കളും കേബിളുകള്‍ വലിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ ഇത്തരത്തില്‍ പത്തോളം കമ്പനികള്‍ കേബിളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ കേബിള്‍ വലിക്കുന്നത് കരാര്‍ കൊടുത്തിട്ടാണ്. ഒരിക്കല്‍ കേബിള്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ പിന്നീട് കൃത്യമായ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നില്ല.
കേബിള്‍ മുറിഞ്ഞാല്‍ അത് കൂട്ടിയോജിപ്പിക്കുന്നതും കരാര്‍ നല്‍കിയാണ് ചെയ്തുവരുന്നത്. താഴ്ന്നു തൂങ്ങിക്കിടക്കുന്ന കേബിളുകള്‍ ഉയര്ത്തിക്കെടുന്നത് കരാറുകാരുടെ ജോലിയല്ല. ഇത് കൃത്യമായി കേബിള്‍ പരിപാലിച്ചുവരുന്ന പ്രാദേശിക കേബിള്‍ ഓപ്പറ്റേര്മാര്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് വ്യക്തമാക്കുന്നു.