കൊച്ചി: നവീകരിച്ച എളംകുളം വില്ലേജ് ഓഫീസിന്റെയും ഫ്രണ്ട് ഓഫീസിന്റെയും ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് നിര്‍വഹിച്ചു. പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഓഫീസ് നവീകരണം പൂര്‍ത്തിയാക്കിയ വില്ലേജ് ഓഫീസര്‍ സി.കെ സുനിലിനെയും സഹപ്രവര്‍ത്തകരെയും കളക്ടര്‍ അഭിനന്ദിച്ച് ലാപ്ടോപും പ്രിന്റര്‍ ടോണറും സമ്മാനിച്ചു.
നവീകരിച്ച വില്ലേജ് ഓഫീസില്‍ ഫ്രണ്ട് ഓഫീസിനു പുറമെ സന്ദര്‍ശകര്‍ക്ക് സംഗീതം ആസ്വദിച്ച് കാത്തിരിക്കാന്‍ പ്രത്യേക ലോബിയും ടെലിവിഷന്‍ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.
വില്ലേജ് ഓഫീസര്‍ക്കുള്ള അപേക്ഷകള്‍ ഫ്രണ്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ഓഫീസറെ കാണുന്നതിന് അറിയിപ്പ് നല്‍കുന്നതിനുള്ള ഇലക്ട്രോണിക് ടോക്കൺ സംവിധാനവുമുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന് മിഡ്ടൗണ്‍ പ്രസിഡന്റ് രാജേഷ് ഭട്ട് അധ്യക്ഷത വഹിച്ചു. കണയന്നൂര്‍ തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. പ്രഫ.വി.ജെ പാപ്പു, കെ.കെ ജോര്‍ജ്, ബി.ആര്. അജിത്, ജസ്റ്റി മാത്യൂസ്, ബാബു ജോസഫ്, രഘു രാമചന്ദ്രന്, വില്ലേജ് ഓഫീസര്‍ സി.കെ. സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.