+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 28ന്

പോ​ത്താ​നി​ക്കാ​ട്: പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 11ാം വാ​ർ​ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 28ന് ​ന​ട​ത്തു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ഒ​ന്
പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 11-ാം  വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 28ന്
പോ​ത്താ​നി​ക്കാ​ട്: പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 28ന് ​ന​ട​ത്തു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ഒ​ന്പ​തു വ​രെ സ​മ​ർ​പ്പി​ക്കാം. മാ​ർ​ച്ച് ഒ​ന്നി​ന് വോ​ട്ടെ​ണ്ണി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ​വ​ന്നു. ജി​ല്ല​യി​ൽ പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ മാ​ത്ര​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ള​ള​ത്. പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന സി​പി​എ​മ്മി​ലെ വി.​കെ. രാ​ജ​ൻ മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫാ​ണ് ഭ​രി​ക്കു​ന്ന​ത്. 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ യു​ഡി​എ​ഫ് -ഏ​ഴ്, എ​ൽ​ഡി​എ​ഫ് -നാ​ല്, സ്വ​ത​ന്ത്ര​ൻ -ഒ​ന്ന് എ​ന്ന​താ​ണ് ക​ക്ഷി​നി​ല. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ങ്കി​ൽ​പോ​ലും ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ഇ​ത് അ​ഭി​മാ​ന പോ​രാ​ട്ട​മാ​ണ്.