പഴയന്നൂർ: വീടിന്റെ ശുചിമുറിയുടെ വാതിൽപ്പടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കേത്തറ ചീരക്കുഴി നാലുപുരക്കൽ ജയന്തി കൃഷ്ണൻകുട്ടിയുടെ മകൻ ജയേഷാണ് (36) മരിച്ചത്. വായിൽ നിന്നും രക്തം ഒഴുകിവന്ന നിലയിലായിരുന്നു. കെട്ടിടനിർമാണ തൊഴിലാളിയാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: രതീഷ്. വനജ, ശ്രീജ, സ്നേഹ. പഴയന്നൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി.